തൃശൂർ: മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടർന്ന് ഡ്രൈവർ അറസ്റ്റിൽ. ഇതരസംസ്ഥാന തൊഴിലാളിയായ നൂർ അമീനെയാണ് തൃശൂർ വാണിയംപാറയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ദേശീയ പാതാ നിർമാണത്തിൻറെ ഭാഗമായി വഴിയരികിൽ കുഴിയെടുക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. ഇതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തിൻറെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂർ അമീനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London