മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി ക്വാറിക്രഷര്‍ സംയുക്ത സമിതി മലപ്പുറം ജില്ലാ കമ്മിറ്റി. കോവിഡ് 19 നെ തുടര്‍ന്ന് കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കികൊണ്ടാണ് ക്വാറി ക്രഷര്‍ സംയുക്ത സമിതി സ്വരൂപിച്ച 1.01 കോടി രൂപ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി ജലീലിന് കൈമാറിയത്. കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ ഇവർ സംഭാവന നല്‍കിയിരുന്നു. എ.എം യൂസഫ് (എക്സ്.എം.എല്‍.എ), ഇ.കെ ആലി മൊയ്തീന് ഹാജി, റസാഖ് പട്ടാക്കല്‍, റിയാസ് നാലകത്ത്, തട്ടായി മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London