മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ റാഗിംങ് ചെയ്ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരുവിലെ ഉള്ളാൾ കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അഞ്ച് വിദ്യാർഥികളാണ് റാഗിംങിന് ഇരയായത്. ഇവർ മലയാളികളാണ്. ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർഥികളായ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, കാസർഗോഡ്, പത്തനംതിട്ട സ്വദേശികളാണ് ഇവർ.
താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവർ റാഗ് ചെയ്തത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കർണാടകയിൽ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരം ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London