രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയ്ക്കൊപ്പം ഇ.ഡി ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്താനുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പതിനൊന്ന് മണിയോടെയാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിൽ നിന്ന് ചോദ്യം ചെയ്യലിനായി പുറപ്പെടുന്നത്. രാഹുൽ ഗാന്ധിയ്ക്കൊപ്പം മാർച്ച് ചെയ്ത് അനുഗമിക്കാനായിരുന്നു പ്രവർത്തകരുടെ തീരുമാനം. ഇത് തടയുന്നതിന് നൂറ് കണക്കിന് പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്. നേതാക്കളേയും ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാണ് വിവരം. അതേസമയം, രാഹുലിനെ ചോദ്യംചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ.ഡി. ഓഫീസുകൾക്കുമുമ്ബിലും കോൺഗ്രസ് ധർണനടത്തും. ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്ബനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. സമൻസയച്ചിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London