കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ കലക്ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും. ശേഷം അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജിഎസ്.വൈ സ്കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിർവഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുൽപള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London