ലഡാഖ് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ശക്തമായ ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന തരത്തിലുള്ള പ്രതിച്ഛായ കൂടുതല്‍ പ്രശ്നമുണ്ടാക്കിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. തന്റെ 56 ഇഞ്ച് നെഞ്ചളവ് എന്ന പ്രതിച്ഛായ സംരക്ഷിച്ചാല്‍ മാത്രമേ രാഷ്ട്രീയനേതാവെന്ന നിലയില്‍ മോദിയ്ക്ക് നിലനില്‍പ്പുള്ളൂ എന്ന് ചൈന തിരിച്ചറിഞ്ഞെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. തന്റെ പ്രതിച്ഛായയുടെ പേരില്‍ ചൈനയ്ക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് മോദി ചൈനയ്ക്ക് മനസ്സിലാക്കി കൊടുത്തെങ്കില്‍ പ്രധാനമന്ത്രിയെക്കൊണ്ട് ഈ രാജ്യത്തിന് ഒരു ഗുണവുമില്ല. രാഹുല്‍ ഗാന്ധി പറഞ്ഞു. ലഡാഖിലെ ഇന്ത്യ ചൈന ഏറ്റുമുട്ടല്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി പങ്കുവെച്ച വീഡിയോകള്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയ്ക്കെതിരായ പരാമര്‍ശം. അതിര്‍ത്തി വിഷയത്തില്‍ രാഹുല്‍ പങ്കുവെച്ച രണ്ടാമത്തെ വീഡിയോയിലാണ് മോദിയ്ക്കെതിരായ ആക്രമണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London