ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവ് കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസുകാര്‍ക്കുപോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.’യു.പിയിലെ ഗുണ്ടാരാജിന്റെ മറ്റൊരു തെളിവാണിത്. പൊലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍, ജനങ്ങള്‍ക്ക് എങ്ങനെയായിരിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍നിന്ന് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിക്കുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്താഭാഗവും ട്വീറ്റിനൊപ്പം പങ്കുവെച്ചു. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബേക്കായി നടത്തിയ തെരച്ചിലിനിടയിലാണ് സംഭവം.കാണ്‍പൂര്‍ ദേഹത് ജില്ലയിലെ ശിവ്ലി പൊലീസ് സ്റ്റേഷന് കീഴിലെ ബിക്രു ഗ്രാമത്തില്‍ വ്യഴാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. 60ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദുബേ. ഇയാളെ ഒളിത്താവളത്തില്‍നിന്ന് പിടികൂടാനായി പൊലീസ് സംഘം നീങ്ങുന്നതിനിടെ കെട്ടിടത്തിന് മുകളില്‍നിന്ന് ഗുണ്ടാസംഘം വെടിയുതിര്‍ക്കുകയായിരുന്നു.മരിച്ചവരില്‍ ഡിവൈ.എസ്.പിയും മൂന്നു സബ് ഇന്‍സ്പെക്ടര്‍മാരും നാലു കോണ്‍സ്റ്റബ്ള്‍മാരും ഉള്‍പ്പെടും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.
© 2019 IBC Live. Developed By Web Designer London