സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.15ന് ആണ് അന്ത്യം. ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം. ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാര്‍, എന്‍.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.
ഭാര്യ നാരായണി. മക്കള്‍: പ്രദീപ് കുമാര്‍ (ബിസിനസ്, മലേഷ്യ), പ്രവീണ (ബെംഗളൂരു), പ്രസന്ന (ബിസിനസ്, ഊട്ടി), ഡോ. പ്രീത ചാത്തോത്ത് (റിട്ട. സീനിയര്‍ മാനേജര്‍, വേള്‍ഡ് ബാങ്ക് , വാഷിങ്ടന്‍), തനൂജ (ഡിഫന്‍സ്, ഓസ്ട്രേലിയ). മരുമക്കള്‍: ഭാരതി, സുരേഷ് ചന്ദ്രമേനോന്‍ (റിട്ട. ഉദ്യാഗസ്ഥന് ബിഇഎംഎല്‍, ബെംഗളൂരു), പരേതനായ വിങ് കമാന്‍ഡര്‍ ഡേവിഡ് ഡോസണ്, (ഊട്ടി), പുരുഷോത്തം ബച്ചാനി (ബിസിനസ്, വാഷിങ്ടന്‍), എന്‍.ജി.ജി. നായര്‍ (എന്‍ജിനീയര്‍, ഓസ്ട്രേലിയ).
© 2019 IBC Live. Developed By Web Designer London