രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേന്ദ്രമന്ത്രിക്കും വിമത എംഎല്‍എയ്ക്കും എതിരെ കേസ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, വിമത കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണു പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിജെപിയുമായി ചേര്‍ന്നാണു വിമത എംഎല്‍എമാര്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ പദ്ധതിയൊരുക്കിയതെന്ന് ഇതോടെ വ്യക്തമായെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയെ കൂട്ടുപിടിച്ചു സര്‍ക്കാരിനെ വീഴ്ത്താന്‍ പദ്ധതിയിടുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്നു വിമത എംഎല്‍എമാരായ ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു.
© 2019 IBC Live. Developed By Web Designer London