കൊച്ചി : വിവര സാങ്കേതിക -ടെലികോം മേഖലകളിൽ കുതിച്ചു ചാട്ടത്തിന് നേതൃത്വം നൽകിയ രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശിൽപ്പിയെന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ജനങ്ങളെ ഒരുമിച്ചു ചേർക്കുകയും, അവരെ വിശ്വസിക്കുകയും, ജനാധിപത്യ മൂല്യങ്ങൾ തിരിച്ചറിയുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധി . രാജ്യത്ത് വാക്സിനേഷനു വേണ്ടി ഇമ്യൂണൈസേഷൻ മിഷൻ തുടങ്ങിയത് അദ്ദേഹമായിരുന്നു. ഗ്രാമീണ മേഖലയിലെ സാമ്പത്തികമായും ,സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തിൻ്റെ ഫലമായ നവോദയാ വിദ്യാലയങ്ങളിലൂടെയാണെന്ന് യോഗം അനുസ്മരിച്ചു.
“രാജീവ് ഗാന്ധി സ്മൃതി” എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: നെടുമ്പന അനിൽ ,ട്രഷറർ ഡോ :അജിതൻ മേനോത്ത് ,സംസ്ഥാന ഭാരവാഹികളായ വട്ടിയൂർക്കാവ് രവി, പി.മോഹനകുമാരൻ, അഡ്വ: ജി. മനോജ് കുമാർ ,മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ജില്ലാ ചെയർമാൻമാരായ പി.പി വിജയകുമാർ, ഇ.വി.എബ്രഹാം, എ.ഗോപാലകൃഷ്ണൻ, ബി’ റഫീഖ്, എം.വി.ആർ മേനോൻ, എം.പി ജോർജ്, കുമാരദാസ്, കുര്യാക്കോസ് ആൻ്റണി, ദാസൻ പുത്തലത്ത്, ഡോ: പി.കൃഷ്ണകുമാർ , സുരേഷ് ബാബു വാഴൂർ, പരവൂർ മോഹൻദാസ്, ബാബു കാസർഗോഡ്, ബാലകൃഷ്ണൻ കണ്ണൂർ, എസ്.വി മോഹനൻ എന്നിവർ പ്രസംഗിച്ചു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London