കാർഷിക നിയമത്തിൽ ചർച്ചയാകാമെന്ന ധാരണയിലെത്തിയ ശേഷവും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച മൂന്ന് ആം ആദ്മി പാർട്ടി എംപി മാരെ സസ്പെൻഡ് ചെയ്തു. സഞ്ജയ് സിങ്, നാരായൺ ദാസ് ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരോട് സഭക്ക് പുറത്തുപോകാൻ സഭാധ്യക്ഷൻ നിർദ്ദേശിച്ചു. പുറത്തുപോകാൻ തയ്യാറാകാതിരുന്ന എം.പിമാരെ മാർഷലുകൾ പുറത്തേക്ക് കൊണ്ടുപോയി.
കാർഷിക നിയമങ്ങൾ ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. അഞ്ച് മണിക്കൂർ അധിക സമയമാണ് അനുവദിച്ചത്. ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ പുനരാരംഭിച്ചിട്ടുണ്ട്.
Delhi: Proceedings of Rajya Sabha begin. #BudgetSession2021 pic.twitter.com/0fv7jULdPR — ANI (@ANI) February 3, 2021
Delhi: Proceedings of Rajya Sabha begin. #BudgetSession2021 pic.twitter.com/0fv7jULdPR
— ANI (@ANI) February 3, 2021
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London