കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്. ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിർദേശ പത്രികാ സമർപണം. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London