തിരുവനന്തപുരം: ഇഡിക്കെതിരായ നീക്കങ്ങളില്‍ സര്‍ക്കാരിനൊപ്പം സ്പീക്കറെയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ്. സ്പീക്കറുടെ രാഷ്ട്രീയ ഇടപടെല്‍ മൂലമാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നല്കാന് കാരണമെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഇഡി ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് കൊണ്ടാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയതെന്നാണ് ജയിംസ് മാത്യു എംഎല്‍എയുടെ വിശദീകരണം ഇഡിയെ ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷപ്പോര് രൂക്ഷം. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ടതിന് ഇഡിയോട് നിയമസഭാ എത്തിക്സ് ആന്‍്റ് പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടിയതാണ് സ്പീക്കറെ യുഡിഎഫ് ലക്ഷ്യമിടാന്‍ കാരണം.
11ന് വെച്ചിരുന്ന എത്തിക്സ് കമ്മിറ്റി നേരത്തെയാക്കി, ഇല്ലാത്ത അധികാരം ഉപയോഗിച്ചു എന്നൊക്കെയാണ് വിമര്‍ശനം. എതിര്‍പ്പ് ചെന്നിത്തല സ്പീക്കറെ രേഖാമൂലം അറിയിച്ചു. ഇഡിക്ക് നോട്ടീസ് നല്‍കാനുളള തീരുമാനത്തില്‍ എത്തിക്സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗം വിഎസ് ശിവകുമാര്‍ ഇന്നലെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം ഇഡിക്കെതിരായ പരാതിയെ സിപിഎം എംഎല്‍എ ജയിംസ് മാത്യു ന്യായീകരിക്കുന്നു. നിയമസഭ എത്തിക്സ് കമ്മറ്റി നേരത്തെ തന്നെ സ്പീക്കര്‍ വിളിച്ചു ചേര്‍ത്തതാണെന്നും അജണ്ടയില്‍ അവസാനമായി തന്‍്റെ പരാതി ഉള്‍പെടുത്തുകയുമായിരുന്നു എന്നുമാണ് എംഎല്‍എ പറയുന്നത്.
ഇഡിയുടെ അനാവശ്യ ഇടപെടല്‍ കാരണം ലൈഫ് മിഷന് പദ്ധതിയാകെ അവതാളത്തിലാകുന്നുവെന്നും, ഇല്ലാത്ത അധികാരമാണ് ഇഡി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ജയിംസ് മാത്യു പറയുന്നു. തന്‍്റെ പരാതിയില്‍ കഴമ്ബുള്ളത് കൊണ്ടാണ് ഇഡിയോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനം ഉണ്ടായതെന്നും ജയിംസ് മാത്യു എംഎല്‍എ അവകാശപ്പെട്ടു. ഇഡി നടപടിയെ തുണക്കുമ്ബോോഴും ബിജെപി അനുകൂല നിലപാടെന്ന പഴി ഒഴിവാക്കാനും യുഡിഎഫ് ശ്രമിക്കുന്നു. വി മുരളീധരനും രവിശങ്കര്‍പ്രസാദിനും എതിരായ പ്രതിപക്ഷ പരാതികളില്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് യുഡിഎഫ് വിമര്‍ശനം.
© 2019 IBC Live. Developed By Web Designer London