എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുക വഴി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ശരിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സപ്രിന്‍ക്ലര്‍, ഇമൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്, എന്നാല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്നു ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രമേശ് ചെന്നിത്തല കത്തയച്ചു. ഇതുമായി ബന്ധപ്പെട്ടു നിരവധി അഴിമതികള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും ശിവശങ്കറിനെ മാറ്റിയതു കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
© 2019 IBC Live. Developed By Web Designer London