കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം സമ്മേളനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാർക്കെതിരെ 3,424 കേസുകൾ ചാർജ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമർശനം. നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികൾ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് അടക്കം കൊവിഡ് ബാധിച്ചില്ലേ? തുടക്ക ദിവസങ്ങളിലാവർ പങ്കെടുത്തത്. എന്നിട്ടുപോലും സമ്മേളനം തുടരുകയാണ്. പാർട്ടി സമ്മേളനം കുറച്ചുദിവസത്തേക്ക് മാറ്റിവെച്ചാൽ ആകാഷം ഇടിഞ്ഞുവീഴുമോ? ഇവിടെ ആരാണ് മരണത്തിന്റെ വ്യാപാരികൾ? പാർട്ടി സമ്മേളനവും തിരുവാതിരയും നടത്തുന്നവരാണോ അതോ ഉത്തരവാദിത്ത ബോധത്തോടെ പരിപാടികൾ മാറ്റിവെച്ച പ്രതിപക്ഷമാണോ?’ വിഡി സതീശൻ ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London