പ്രതിപക്ഷം എന്ന നിലയിലുള്ള കർതവ്യം പൂർണമായും നിറവേറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന ചുമതല നന്നായി തന്നെ നിർവഹിച്ചു. ആവശ്യമായ സമയത്ത് സർക്കാറിനൊപ്പം നിന്നു. നിയമസഭയിലും പുറത്തും സർക്കാറിൻ്റെ അഴിമതി തുറന്ന് കാണിക്കാനായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം പ്രതിപക്ഷ ധർമ്മം പൂർണമായി നിറവേറ്റുന്നതായിരുന്നു, അഞ്ചു വർഷം മുൻപ് സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോൾ ഇടതു മുന്നണിയെപ്പോലെയല്ല, ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും യുഡിഎഫ് പ്രവർത്തിക്കുക എന്ന് നൽകിയ വാക്ക് പൂർണമായും പാലിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London