സംസ്ഥാനത്ത് നടക്കുന്നത് അഴിമതി സർക്കാറിനെതിരായ ജനവിധിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി യു ഡി എഫിന് അനുകൂലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വമ്പിച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പിക്ക് ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താൻ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
© 2019 IBC Live. Developed By Web Designer London