കേരളത്തിൽ വർഗീയ ദ്രുവീകരണത്തിന് മുഖ്യമന്ത്രി വിത്തുപാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതങ്ങളെ തമ്മിലടിപ്പിക്കാൻ എൽഡിഎഫ് ബോധപൂർവം ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന കോൺഗ്രസിൻ്റെ സാധ്യതകളും പ്രതീക്ഷകളും പ്രതിപക്ഷ നേതാവ് പങ്കുവച്ചു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇടത് മുന്നണിക്കെതിരെ നിശിത വിമർശനം പ്രതിപക്ഷ നേതാവ് ഉയർത്തിയത്.
നമ്മുടെ നാട് മതേതരത്വത്തിന് പേരുകേട്ട നാടാണ്. കേരളത്തിന്റെ മുഖ്യമന്ത്രി, ആ സ്ഥാനത്ത് ഇരുന്ന് ചെയ്യാൻ പാടില്ലാത്ത വർഗീയ ദ്രുവീകരണത്തിനാണ് ഇവിടെ വിത്തുപാകിക്കൊണ്ടിരിക്കുന്നത്. ഇവിടെ മത നിരപേക്ഷതയാണ് ജനങ്ങളെ നയിക്കുന്നത്. ദൗർഭാഗ്യവശാൽ കേരളത്തിൻ്റെ മുഖ്യമന്ത്രി നാല് വോട്ട് കിട്ടാൻ വേണ്ടി ഏത് വർഗീയതയെയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ കടന്നുവരുന്നത്.
സോളാർ കേസുകൾ സിബിഐക്ക് വിട്ട നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ്. സ്വർണക്കടത്ത് കേസിൽ ബിജെപിയുമായി ധാരണയുണ്ടാക്കി രക്ഷപ്പെടാനാണ് സർക്കാരിൻ്റെ ശ്രമം. ലാവ്ലിൻ കേസിലും ബിജെപി – സിപിഐഎം കൂട്ടുകച്ചവടമാണ് നടന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London