തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശഅ ചെന്നിത്തല രംഗത്ത്. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സി.പി.എമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എ.വിജയരാഘവനിൽ നിന്ന് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിജയരാഘവൻ വാതുറന്നാൽ വർഗീയത മാത്രമാണ് പറയുന്നത്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ കഴിയുകയുള്ളൂ. ഇത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവൻറെ പ്രസ്താവനയോട് പ്രതികരിക്കകുയായിരുന്നു ചെന്നിത്തല.
കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ വീടു വച്ചു നൽകുന്നതെന്ന പ്രതീതി വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യു.ഡി.എഫ് ഭരണകാലത്ത് നാലേകാൽ ലക്ഷം വീടുകൾ നൽകിയിരുന്നു. ഏതു സർക്കാർ വീടു വെച്ചുകൊടുത്താലും നല്ലകാര്യമാണ്. എന്നാൽ വലിയ വീമ്പ് പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London