ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല നിയമ നിർമാണം യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നിയമ നിർമാണം സാധ്യമല്ലെന്ന വാദം തെറ്റാണ്. ശബരിമല വിഷയത്തിൽ യുഡിഎഫിൻ്റേത് പ്രഖ്യാപിത നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം ശബരിമല വിഷയത്തിൽ ഒരു അവ്യക്തതയും ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ശബരിമല വിഷയത്തിൽ നിയമ നിർമാണം സാധ്യമല്ല. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London