നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോൺഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായിൽ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്.
രമേശ് പിഷാരടിയുടെ സുഹൃത്തായ ധർമജൻ വർഷങ്ങളായി സജീവ കോൺഗ്രസ് പ്രവർത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാർട്ടി പ്രവേശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London