റിയാദ്: സൗദി അറേബ്യയുടെ ഒരു ഭാഗത്ത്യം മാസപിറവി ദൃശ്യമാകാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റംസാന് ഒന്ന് വ്രതാരംഭം ചൊവാഴ്ച്ച മുതല്‍ ആരംഭിക്കും. ഔദ്യോഗിക അറിയിപ്പ് നാളെ ഉണ്ടാകുമെന്ന് കരുതുന്നു. സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര് മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും മാസപിറവി കാണാത്തതിന്റെ അടിസ്ഥാന ത്തില്‍ സൗദിയില്‍ റമദാന് ഒന്നു മുതല്‍ നോമ്പുവൃതം ആരംഭിക്കും.
അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ പ്രൊഫ. ഡോ. അബ്ദുല്ല അല്‍മിസ്നദ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സൂര്യാസ്തമയത്തിന് 29 മിനുട്ട് ചന്ദ്രന് അസ്തമിക്കും. അതിന് ശേഷം ചന്ദ്രോദയം ഉണ്ടാകില്ല. അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന് വ്രതം ആരംഭിക്കുക- അദ്ദേഹം പറഞ്ഞു.സുപ്രീം കോടതിയുടേയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള് വൈകാതെ പുറത്തിറക്കും.
ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകളാണ് കോവിഡ് മഹാമാരി കാലത്തും വരവാകുന്നത് ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തി ന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.
മാസങ്ങളില്‍ വെച്ച് ഏറ്റവും പുണ്ണ്യമായ മാസം, ആയിരം മാസങ്ങളെക്കാള്‍ പുണ്ണ്യമുള്ള ‘ലൈലത്തുല്‍ ഖദര്‍’ എന്ന സ്വര്‍ഗീയ രാവ് കൊണ്ട് അനുഗ്രഹീതമായ മാസം, വിശുദ്ധ ഖുര്‍:ആന്‍ അവതരിച്ച മാസം, ഏതു സല്ക്കര്മ്മങ്ങള്ക്കും മറ്റു ദിവസങ്ങളേക്കാള്‍ പ്രതിഫലം നല്കുന്ന മാസം, അങ്ങിനെ റമദാന് മാസത്തിനുള്ള പ്രത്യേകതകള്‍ നിരവധിയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London