രഞ്ജിത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ അനൂപ്, അഷ്റഫ്, ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതോടെ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ വാഹനമാണ് പൊലീസ് കണ്ടെത്തിയത്. പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികൾക്കായി തമിഴ്നാടിനെ പുറമേ കർണാടകയിലും അന്വേഷണം നടത്തുകയാണ് പൊലീസ്. കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറിൽ നടന്ന കൊലപാതകത്തിൽ ഉൾപ്പെട്ട പന്ത്രണ്ട് പേരാണ് രൺജീത്തിനെ വെട്ടിയത്. ഈ സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുൻപ് പ്രതികൾ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
ഇതിനിടെ ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി അനീഷിനെ ആലുവയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരെ ഒളിവിൽ പോകാൻ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London