പിഎസ്സി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് നടക്കും. സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തുക. ചർച്ചക്കുള്ള കത്ത് സർക്കാർ ഉദ്യോഗാർഥികൾക്ക് കൈമാറി. സി.പി.ഒ, എൽ.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് സിപിഎം മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. സർക്കാരിന്റെ പിടിവാശിയിൽ നിന്ന് സർക്കാരിന് പിറകോട്ട് പോകേണ്ടി വന്നു. ഇനിയും യുവത്വത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരും. മന്ത്രിമാരുടെ ഒളിച്ചു കളി നിർത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London