തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ മാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് കൺവെൻഷനിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകൾ തികയ്ക്കാൻ എൽഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസിന് നേരെ രൂക്ഷവിമർശനമാണ് പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ഉടനീളം ഉയർത്തിയത്. ബിജെപിക്ക് ഒരേയൊരു ബദൽ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണം. എൽഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര എൽഡിഎഫിന് ലഭിച്ച മികച്ച അവസരമാണെന്ന് യുഡിഎഫിന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിന്റെ ആവലാതി യുഡിഎഫിന് നന്നായുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പരാജയമാണെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിപക്ഷം വികസന വിരോധികളാണെന്ന വിമർശനവും മുഖ്യമന്ത്രി ആവർത്തിച്ചു. സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London