റേഷൻ കാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി നൽകാം. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴിയോ അപേക്ഷകൾ നൽകാം. അതാത് താലൂക് സപ്ലൈ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്ന നടപടികൾ സംസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാന സർകാർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്ബോൾ വെള്ള, നീല കാർഡുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഗോതമ്ബ് നിർത്തലാക്കിയ കേന്ദ്രസർകാർ നടപടി ജനദ്രോഹപരമാണെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ച ബുക് ലെറ്റ് പ്രകാശനം, കുടിശ്ശിക നിവാരണ യജ്ഞത്തിന്റെയും ആഭ്യന്തര ഓഡിറ്റ് പൂർത്തീകരണത്തിന്റെയും പ്രഖ്യാപനം, സോഷ്യൽ ഓഡിറ്റ് ഇടക്കാല റിപോർട് സമർപണം എന്നിവയും മന്ത്രി നിർവഹിച്ചു. വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ചു പുറത്തിറക്കിയ ബുക് ലെറ്റ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
2021-22 സാമ്ബത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ലയോള കോളജ് ഓഫ് സോഷ്യൽ സയൻസുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റേഷൻ കടകളിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റിന്റെ ഇടക്കാല റിപോർട് മന്ത്രിക്ക് കൈമാറി. വർഷങ്ങളായുള്ള കുടിശ്ശിക തിരിച്ചെടുക്കുന്നതിനായി ഇതുവരെ ഒൻപത് ജില്ലകളിൽ നടത്തിയ അദാലത്തുകൾ വഴി 1,60,13216 രൂപ സർകാരിലേക്ക് ലഭിച്ചു. കൂടാതെ വകുപ്പിന്റെ തന്നെ ജീവനക്കാരുടെ ശേഷി വിനിയോഗിച്ചുകൊണ്ട് പ്രത്യേക ഗ്രൂപ് രൂപവൽക്കരിച്ച് മുഴുവൻ ഓഫിസുകളിലും ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കാനായതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London