സംസ്ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ നിർദേശം. പണിമുടക്കിൻറെ സാഹചര്യത്തിൽ സമയത്ത് റേഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തീരുമാനം. രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവർത്തനം തടസപ്പെടുമെന്നുള്ളതിനാലാണ് സഹകരണ ബാങ്കുകൾ ഇന്ന് പ്രവർത്തിക്കുന്നത്. സഹകരണ രജിസ്ട്രാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവർത്തനം. അതേ സമയം മറ്റു ബാങ്കുകൾക്ക് ഈ നിർദേശം ബാധകമല്ല.
എന്നാൽ പണിമുടക്ക് ദിവസങ്ങളിൽ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതുപോലെ ഇന്ന് റേഷൻ കടകൾ തുറക്കാൻ തയ്യാറല്ലെന്നും ഒരു വിഭാഗം വ്യാപാരികൾ അറിയിച്ചു. കേന്ദ്ര സർക്കാരിൻറെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 48 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവകാശങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London