എൽപിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടർ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലണ്ടറിന്റെ വിലവർധന ഹോട്ടൽ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ വില നിലവിൽ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടർ ഒന്നിന്ശരാശരി 2333 രൂപ വിലയാകും. പെട്രോൾ, ഡീസൽ വിലയും കുറച്ച പശ്ചാത്തലത്തിൽ ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London