തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ നിരസിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്ടുകള്‍ വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് നിര്‍ദേശിച്ചു.
നവംബര്‍ 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. നവംബര്‍ 19നും പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി തദ്ദേശഭരണ സ്ഥാപന അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്ന് വ്യക്തമായാല്‍ പത്രിക നിരസിക്കപ്പെടും. മൂന്നു മണിക്ക് ശേഷം പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയോ അല്ലെങ്കില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും പത്രിക സമര്‍പ്പിക്കരുത്.
പത്രിക നിശ്ചിത 2ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കണം. പത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാര്‍ഥി മത്സരിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ ആയിരിക്കണം.
ഒരാള്‍ ഒരു തദ്ദേശ സ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളിലേക്ക് പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. കൂടാതെ സ്ഥാനാര്‍ഥി യഥാവിധി പണം കെട്ടിവെക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിടുകയും വേണം. സ്ത്രീയ്ക്കോ പട്ടികജാതിക്കോ പട്ടികവര്‍ഗത്തിനോ ആയി സംവരണം ചെയ്ത വാര്‍ഡിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London