മലെര്കോട്ല: അഖ്സാ മസ്ജിദ് പരിസരത്തിലെ കൂവളത്തിലെ ഇലകള്‍ പറിച്ചാണ് അടുത്തുളള ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിലെ മഹാദേവന് പൂജ ചെയ്യുക. മസ്ജിദിലെ അസാന് പ്രാര്‍ത്ഥന നടക്കുക ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷവുമാണ്. മസ്ജിദിലെ മൗലവി ക്ഷേത്രശാന്തിയെ ‘റാം റാം..’ എന്ന് ആശംസിച്ചാണ് ഓരോ ദിനവും ആരംഭിക്കുക തന്നെ. ദീപാവലിക്കും ഈദിനും പരസ്പരം മധുരപലഹാരങ്ങള്‍ കൈമാറുകയും ചെയ്യും. പഞ്ചാബിലെ മലെര്കോട്ലയിലാണ് ഒരു മതിലിന് ഇരുപുറവുമായി ക്ഷേത്രവും മസ്ജിദും സ്ഥിതിചെയ്യുന്നത്. ഒരു ഇലക്ഷനും ഒരു രാഷ്ട്രീയക്കാരനും തങ്ങളുടെ ബന്ധത്തെ തകര്‍ക്കാനാകില്ലെന്നാണ് മൗലവിയും പൂജാരിയും പറയുന്നത്. അയോദ്ധ്യയ്ക്ക് സമാനമായ സാഹചര്യമാണ് ഇരു ദേവാലയങ്ങളും തമ്മില്‍ എന്നാല്‍ ശാന്തിയും സമാധാനവും വിളയുന്ന അയോദ്ധ്യയാണിവിടമെന്നാണ് ഇരുവരും പറയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London