യുക്രൈൻ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിൻഡൻ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നുമാണ് ഈ വിമാനങ്ങളെത്തുന്നത്. 200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലർച്ചെയോടെ യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ദിവസവും നാല് സർവീസുകളാണ് സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തുക.
യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വൽദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.മനുഷ്യകവചമെന്ന റഷ്യയുടെ ആരോപണം തള്ളി യുഎസും രംഗത്തെത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London