ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിടാൻ ആരംഭിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവർ അതാത് സ്ഥലങ്ങളിൽ തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London