ചങ്ങരംകുളം: ചങ്ങരംകുളത്തുകാരിയായ കൊച്ചു മിടുക്കിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ അഭിമാനാർഹമായ പദവി. “ഗ്രാന്റ് മാസ്റ്റർ ഇൻ ഏഷ്യ ബുക്ക് ഓഫ് റെകോർഡ്സ്” എന്ന ടൈറ്റിലോടെയാണ് റിദ ബഹിയ കെ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ചങ്ങരംകുളം കോലക്കാട് ഹൗസിലെ യാസർ അറഫാത്ത്, രഹനാ യാസിർ ദമ്പതികളുടെ മകൾ ആണ് പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി.
ഇന്ത്യൻ നാണയത്തിൽ ലോക രാജ്യങ്ങളുടെ പതാകകളുടെ ചിത്രീകരണത്തിലൂടെയാണ് റിദ ഈ അപൂർവ റെക്കോർഡ് നേടിയിട്ടുള്ളത്.
ബോട്ടിൽ ആർട്സ് മേഖലയിലും റിദ കഴിവ് തെളിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും കുടുംബ ചിത്രങ്ങൾ മികവോടെ വിവിധ തരത്തിലുള്ള കുപ്പികളിൽ വരക്കുന്നതാണ് ഈ കലാപ്രകടനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London