തിരുവനന്തപുരം: നിയമസഭയിൽ വെക്കുംമുമ്പ് സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക്ക് ചോർത്തിയെന്ന പരാതിയുടെ തുടർനടപടികൾക്കായി സ്പീക്കർ പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. വി ഡി സതീശൻ എംഎൽഎ നൽകിയ പരാതിയാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സ്പീക്കറുടെ തീരുമാനം. വിശദീകരണത്തിനായി ധനമന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചു വരുത്തും.
പ്രതിപക്ഷത്തിൻറെ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തിൽ തോമസ് ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തു. കേരളത്തിൻറെ ധനമന്ത്രിയാണ് എന്ന കാര്യം തോമസ് ഐസക് മറക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London