തിരുവനന്തപുരം: ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദ രേഖയുടെ സത്യാവസ്ഥ എന്തെന്ന് അറിയാൻ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇന്നുതന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദക്ഷിണമേഖല ഡിഐജിയോട് നിർദേശിച്ചു. ഇതു പ്രകാരം ദക്ഷിണ മേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി.
മുഖ്യമന്ത്രിയുടെ പേര് പറയാൻ തനിക്ക് മേൽ ഇ ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിൻറെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. തൻറേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന ആരോപിക്കുന്നു.
മൊഴിയിലെ വിവരങ്ങൾ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ ഒരിക്കലും മൊഴി നൽകില്ലെന്നു പറഞ്ഞപ്പോൾ ഇനിയും അവർ ജയിലിൽ വരുമെന്നു സമ്മർദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. 36 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദ സന്ദേശമാണുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London