കൊല്‍ക്കത്ത: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് കോണ്‍ഗ്രസ്. റിയക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ റാലി നടത്തി. രാഷ്ട്രീയ ഗൂഢാലോചനയാണ് റിയക്കെതിരെ നടന്നത്. പ്രതികാര ബുദ്ധിയോടെയാണ് അവര്‍ക്കെതിരെ കേസെടുത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വെല്ലിങ്ടണ്‍ ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് റാലി തുടങ്ങിയത്. കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്നും പാര്‍ട്ടി വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London