ന്യൂഡല്‍ഹി: മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു. കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ആര്‍ജെഡി വിട്ടത്. ജൂണിലാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ് സിങ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London