തിരുവനന്തപുരം: വാഹനാപകട ദുരന്തങ്ങൾ സമൂഹത്തിനു വിപത്തും കുടുംബങ്ങൾക്ക് നഷ്ടവുമാണെന്ന് വി എസ് ശിവകുമാർ എം എൽ എ അഭിപ്രായപ്പെട്ടു. റോഡുനിയമങ്ങൾ പാലിക്കാനാവും വിധം ബോധവൽക്കരണത്തിന് പ്രാമുഖ്യം നൽകുകയും ണനിയമ ലംഘനങ്ങൾക്കെതിരെ നടപടികളെടുക്കുകയും ചെയ്താൽ റോഡപകടങ്ങൾ കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം സംഘടിപ്പിച്ച റോഡുസുരക്ഷാ വർഷാചരണം 2021 സംസ്ഥാന തല ഉദ്ഘാടനം റീജൻസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു അധ്യക്ഷനായിരുന്നു. “ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്സ് “ലോഗോ, റോഡു സുരക്ഷ ലഘുലേഖനം എന്നിവയുടെ പ്രകാശന കർമ്മം, ആദരിക്കൽ എന്നിവയും നടത്തി. സിനിമാ സംവിധായകൻ രാജസേനൻ, പാലോളി അബ്ദുറഹിമാൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ കെ നജീബ്, സർക്കിൾ ഇൻസ്പെക്ടർ എ ബൈജു, വിജയൻ കൊളത്തായി, എം ടി തെയ്യാല, എസ് ആർ രവികുമാർ, ടി സുരേഷ് കുമാർ, വി അജയകുമാർ, എ സ് എ ൻ വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ട് വി അജയകുമാർ സ്വാഗതവും മോഹൻജി. പ്രചോദന നന്ദിയും പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London