ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച സയാമീസ് ഇരട്ടകളായ റോണിയും ഡോണിയും വിടവാങ്ങി. ജൂലായ് 4ന് 68ാം വയസില്‍ സ്വദേശമായ ഓഹിയോയിലെ ഡെയ്റ്റണിലായിരുന്നു അന്ത്യം. 1951 ഒക്ടോബര്‍ 28ന് ജനിച്ച നാള് മുതല്‍ ഇരുവരും മുഖത്തോട് മുഖം നോക്കിയാണ് ജീവിക്കുന്നത്. എലീന് വെസ്ലി ഗെയ്ലോണ് ദമ്പതികളുടെ മക്കളാണ് ഇവര്‍. ഇവരെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. പക്ഷേ ശ്രമം വിജയം കാണില്ല എന്നു തോന്നിയതിനാല്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിക്കുകയായിരുന്നു. അതോടെ ഇരുവരും ഒന്നായി ജീവിച്ചു. ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷപ്പെട്ടേക്കും എന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ അര്‍പ്പിച്ചതിനാല്‍ ജനനശേഷം മാസങ്ങളോളം ഇരുവരും ആശുപത്രിയില്‍തന്നെ കഴിച്ചു കൂട്ടിയിരുന്നു.
ഒമ്പത് മക്കള്‍ അടങ്ങുന്നതായിരുന്നു എലീന് വെസ്ലി ഗെയ്ലോണ് ദമ്പതികളുടെ കുടുംബം. മക്കളെ വളര്‍ത്താനുള്ള വരുമാന മാര്‍ഗം ഇല്ലാതായതോടെ മനസില്ലാ മനസോടെയാണെങ്കിലും റോണിയെയും ഡോണിയെയും കാര്‍ണിവലുകളില്‍ പങ്കെടുപ്പിച്ച് വരുമാനമാര്‍ഗം കണ്ടെത്താന്‍ പിതാവ് വെസ്ലി തീരുമാനിക്കുകയായിരുന്നു. അന്ന് ഇരുവര്‍ക്കും പ്രായം വെറും മൂന്ന്. ! അങ്ങനെ വാര്‍ഡ് ഹാള്‍ എന്ന കാര്‍ണിവല്‍ സംഘാടകനൊപ്പം അമേരിക്കയിലും കാനഡയിലും സഞ്ചരിച്ച് കാര്‍ണിവലുകളിലെ ആകര്‍ഷണ കേന്ദ്രമായി മാറിയ ഇവര്‍ ‘ ഗെയ്ലോണ് സയാമീസ് ട്വിന്‍സ് ‘ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London