ചെന്നൈ: ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യ രൂപ ഗുരുനാഥ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആകും.
ബി സി സി ഐ പ്രസിഡണ്ടും ഐ സി സി ചെയര്‍മാനുമായിരുന്ന എന്‍ ശ്രീനിവാസന്റെ മകളാണ് രൂപ. രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയാണ് രൂപ.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും അധികാര സ്ഥാനത്ത് രൂപ എത്തുന്നത് ഇതാദ്യമായാണ്.തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.എന്‍ ശ്രീനിവാസന് തമിഴ്നാട് ക്രിക്കറ്റ് ഭരണത്തിലെ അവസാന വാക്കായിരുന്നു.
© 2019 IBC Live. Developed By Web Designer London