വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി. കൂടാതെ കേരള കോൺഗ്രസ് എമ്മിന്റെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ലെന്ന ഘടക കക്ഷികളുടെ ആരോപണങ്ങളും തള്ളി. കേരള കോൺഗ്രസ് എം മുന്നണി മാറിയ സാഹചര്യത്തിൽ റോഷി അഗസ്റ്റിൻ ഇടുക്കി നിയോജകമണ്ഡലം വിടുമെന്ന് ആഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. യുഡിഎഫ് വോട്ടുകൾ കൂടുതലുള്ള ഇടുക്കിയിൽ വിജയസാധ്യത കുറവായതിനാൽ റോഷി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് സാധ്യത എന്നായിരുന്നു പ്രചാരണം. എന്നാൽ കഴിഞ്ഞ ഇരുപത് വർഷമായി കൂടെ നിൽക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകിലെന്ന് ഉറപ്പിച്ച് പറയുകയാണ് റോഷി അഗസ്റ്റിൻ.
തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇടതുപക്ഷത്തിനായിട്ടില്ല. എന്നാൽ നിയമസഭ തെരെഞ്ഞെടുപ്പിൽ അത് മറികടക്കാൻ ആവുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London