കെഎൻഎഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിൽ ആർഎസ്എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖ് ഡോ എൻ ആർ മധു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താൻ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവിക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്നേഹിയാണ് കെഎൻഎ ഖാദറെന്നും ഡോ.എൻ ആർ മധു പറഞ്ഞു. ലീഗ് പുറത്താക്കിയാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം കെഎൻഎ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎൻഎ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എം കെ മുനീർ തുറന്നടിച്ചു. വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം സി മായിൻ ഹാജി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London