ആലപ്പുഴ വയലാറിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും 4 എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ആലപ്പുഴയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
ആർഎസ്എസ് നാഗംകുളങ്ങര ശാഖയിലെ ഘടനായക് ആണ് മരിച്ച തട്ടാം പറമ്പിൽ നന്ദു കൃഷ്ണ. നന്ദുവിൻ്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണംഇതിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദു കെ എസിൻ്റെ നില ഗുരുതരമാണ്.
വയലാറിലെ നാഗംകുളങ്ങര കവലയിൽ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യയ്ക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London