471 യുക്രൈൻ സൈനികർ കിഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം . കീഴടങ്ങിയ സൈനികരുടെ രേഖകൾ തയാറാക്കി വീടുകളിലേക്ക് അയക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്റെ 971 സൈനിക വസ്തുക്കൾ തകർത്തുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. നോവോഖ്തീർക്ക,സ്മോളിയാനിനോവ, സ്റ്റാനിച്ച്നോ ലുഹാൻസ്കോ നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. പ്ലാവോപോളും പിഷെവിക്കും നിയന്ത്രണത്തിലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളും നഗരങ്ങളും ആക്രമിക്കില്ലെന്ന് ആവർത്തിച്ച് റഷ്യൻ സൈന്യം.
സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി ഉണ്ടാകുമെന്നും റഷ്യ വ്യക്തമാക്കി. ഖേർസണും ബെർദ്യാൻസ്കും പൂർണമായും നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും മേജർ ജനറലുമായ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. ഖേർസണിന് സമീപമുള്ള രണ്ട് നഗരങ്ങളുടെ വ്യോമപാത പിടിച്ചെടുത്തതായും റഷ്യ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖേർസൺ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം അതിരൂക്ഷമായിരുന്നു. തെരുവുകളിൽ റഷ്യൻ ടാങ്കുകളും സാധാരണക്കാരുടെ തലയക്ക് മുകളിലൂടെ ഫൈറ്റർ ജെറ്റുകളും പായുന്നതായിരുന്നു സാഹചര്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London