നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ ആണോ എന്നറിയാൻ ഇയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇയാളെ അമ്പലമുകളിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് റഷ്യന്‍ പൌരന് കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്ന് ഇയാള്‍ നേരിട്ട് കേരളത്തിലെത്തുകയായിരുന്നു. കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാനിർദേശം നല്കി. വിശദ പരിശോധനക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London