ആലപ്പുഴ: ഗായിക എസ്. ജാനകി അന്തരിച്ചു എന്ന തരത്തില്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നു. സമൂഹം ആദരിക്കുന്ന ഗായികയോടുള്ള അവഹേളനവും അധിക്ഷേപവും മാത്രമല്ല കടുത്ത സാമൂഹ്യദ്രോഹം കൂടിയാണെന്ന് കലാരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒന്‍പതു പ്രാവശ്യമാണ് എസ്.ജാനകി അന്തരിച്ചെന്ന വ്യാജപ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. നേരത്തെയും ഇന്നസെന്റ്, ജഗതി അടക്കമുള്ള പലര്‍ക്കുമെതിരേ ഇത്തരം പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിട്ടുണ്ട്. അതേസമയം, എസ്.ജാനകിക്കെതിരേ തുടര്‍ച്ചയായി വ്യാജ പ്രചാരണം നടത്തികൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സാമൂഹ്യവിരുദ്ധ ശക്തികള്‍. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മലയാളത്തിലെ സിനിമ പിന്നണി ഗായകരുടെ സംഘടന സമം രംഗത്തുവന്നു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ നിയമ പരമായി നേരിടുമെന്ന് സമം പ്രസിഡന്റ് സുദീപ് കുമാര്‍ അറിയിച്ചു. സമം നേരത്തെയും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. എസ്.ജാനകിയോട് എന്തിനാണ് ഈ കൊടുംക്രൂരത! വ്യാജപ്രചാരണത്തില്‍ പ്രതിഷേധിച്ച് സമം
ആലപ്പുഴ: ഗായിക എസ്. ജാനകി അന്തരിച്ചു എന്ന തരത്തില്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നതില്‍ കടുത്ത പ്രതിഷേധം ഉയരുന്നു. സമൂഹം ആദരിക്കുന്ന ഗായികയോടുള്ള അവഹേളനവും അധിക്ഷേപവും മാത്രമല്ല കടുത്ത സാമൂഹ്യദ്രോഹം കൂടിയാണെന്ന് കലാരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒന്‍പതു പ്രാവശ്യമാണ് എസ്.ജാനകി അന്തരിച്ചെന്ന വ്യാജപ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. നേരത്തെയും ഇന്നസെന്റ്, ജഗതി അടക്കമുള്ള പലര്‍ക്കുമെതിരേ ഇത്തരം പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിട്ടുണ്ട്. അതേസമയം, എസ്.ജാനകിക്കെതിരേ തുടര്‍ച്ചയായി വ്യാജ പ്രചാരണം നടത്തികൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സാമൂഹ്യവിരുദ്ധ ശക്തികള്‍. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മലയാളത്തിലെ സിനിമ പിന്നണി ഗായകരുടെ സംഘടന സമം രംഗത്തുവന്നു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ നിയമ പരമായി നേരിടുമെന്ന് സമം പ്രസിഡന്റ് സുദീപ് കുമാര്‍ അറിയിച്ചു. സമം നേരത്തെയും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London