ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയിൽ എസ്.രാജേന്ദ്രനെതിരെ നടപടിക്ക് ശുപാർശ. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു. രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിക്ക് വിട്ടു. ബ്രാഞ്ച് തലം മുതൽ പ്രവർത്തകർ എസ് രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. അടിമാലി, മറയൂർ, മൂന്നാർ, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ അന്വേഷണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ ആത്മാർത്ഥത കാണിച്ചില്ല. പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു. വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടത്തിയെന്നുമാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.
ദേവികുളം സ്ഥാനാർത്ഥിയായി എ രാജയെ പാർട്ടി തെരഞ്ഞെടുത്തപ്പോൾ മുൻ എംഎൽഎ പാർട്ടിയെ പരാജയപ്പെടുത്താൻ യോഗങ്ങൾ നടത്തുകയും വോട്ട് നൽകരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയർന്ന സാഹചര്യത്തിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്നാറിലെ പ്രബല ജാതിയിൽ സ്വാധീനമുള്ള എസ് രാജേന്ദ്രൻ ജാതീയമായ വേർതിരിവുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പരാതികളുയർന്നിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London