തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനത്തിൻ്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ 3.30 യോടെയാണ് എസ് വി പ്രദീപിൻ്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ഇടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ പ്രദീപിൻ്റെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London