കൊച്ചി: ശബരിമല ദർശനത്തിന് ഞായറാഴ്ച മുതൽ 5000 പേർക്ക് അനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, ദർശനത്തിനെത്തുന്ന ഭക്തർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. എന്നാൽ കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനമെടുത്തു.
ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എണ്ണം കൂട്ടരുതെന്ന സർക്കാർ നിർദേശം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 20 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായർ ദിവസങ്ങളിൽ എണ്ണം കൂട്ടുന്നതിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London