ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചതിനെ തുടർന്ന് മണ്ഡല പൂജ ഇന്ന് നടക്കും. രാത്രി ഹരിവാരാസനം പാടിയാണ് നട അടയ്ക്കുന്നത്. ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തി. 22 ന് ആറന്മുളയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി കഴിഞ്ഞ ദിവസം വൈകീട്ട് 6:20 ഓടെയാണ് സന്നിധാനത്ത് എത്തിയത്. ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ നേതൃത്വത്തിലാണ് തങ്ക അങ്കി സ്വീകരിച്ചത്.
സോപാനത്തു വെച്ച് തന്ത്രിയും മേൽശാന്തിയും തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീ കോവിലിലേക്ക് പ്രവേശിച്ചു. തങ്ക അങ്കി ചാർത്തിയാണ് അയ്യപ്പന് മഹാ ദീപാരാധന നടത്തിയത്. നൂറ് കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്. തീർത്ഥാടകർക്ക് ആർ റ്റി പി സി ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ മുപ്പതിന് ശബരിമല നടതുറക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London